
കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് തീർത്തെങ്കിലും ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. ഇടത് യൂണിയനുകൾ തന്നെ വകുപ്പിനെതിരെ പലതവണ തെരുവിലിറങ്ങി. എഐ ക്യാമറാ പദ്ധതിയും അഴിമതിയിലും വിവാദങ്ങളിലും മുങ്ങിയതായിരുന്നു.
വൻ പ്രതിസന്ധിയിലായ ഗതാഗതവകുപ്പിനെ കരകയറ്റാൻ ആൻറണി രാജുവിനായില്ല. ജീവനക്കാർക്ക് ശമ്പളത്തിനും പെൻഷനും തെരുവിലും കോടതിയിലും ഇറങ്ങേണ്ട സ്ഥിതിയായി. വരുമാനം സ്വിഫ്റ്റ് ബസ് വന്നതോടെ കൂട്ടിയെന്ന് വകുപ്പ് അവകാശപ്പെടുമ്പോൾ കെഎസ്ആർടിസി ബസ്സുകളുടെ പ്രാധാന്യം കുറയുകയായിരുന്നു.
അപകടം കുറക്കാനെന്ന പേരിൽ നടപ്പാക്കിയ എഐ ക്യാമറാ പദ്ധതിയും പല ആരോപണങ്ങളും ഉണ്ടാക്കി.
വിഴിഞ്ഞം തുറമുഖത്തിനെതിരെ സഭയും മത്സ്യത്തൊഴിലാളികളും സഹനസമരത്തിനിറങ്ങിയപ്പോൾ ആൻറണി രാജു ഇതിനെ തള്ളിപ്പറയുകയായിരുന്നു. ഒടുവിൽ സഭാനേതൃത്വം അതിശക്തമായാണ് ആൻറണി രാജുവിനെതിരെ ആഞ്ഞടിച്ചത്.






