
വാളയാര്‍: കോടതി അനുമതിയോടെ 'റോബിന്' അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് മൂന്നിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞ് പരിശോധന നടത്തിയത്. മൈലപ്രയും തൊടുപുഴ ആനിക്കാടും ബസ് തടഞ്ഞിട്ട് പരിശോധിച്ചിരുന്നു.
മൂന്നാം തവണ വാളയാറില്‍ ചെക്പോസ്റ്റിലാണ് പരിശോധന നടന്നത്. മുന്‍കുട്ടി ബുക്ക് ചെയ്തയാത്രക്കാര്‍ തന്നെയാണോ ബസിലുള്ളതെന്ന പരിശോധനയാണ് നടക്കുന്നത്. എന്നാല്‍ ബസിന് പിഴ ഈടാക്കാതെ കടത്തിവിടുകയാണ്.
12 മണിക്ക് കോയമ്പത്തൂരില്‍ എത്തേണ്ട ബസിന്റെ സയമക്രമം തെറ്റിക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ളതെന്നാണ് വിമര്‍ശനം.






