
ബാലതാരമായെത്തി പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ആരാധകരുളള താരം കൂടിയാണ് സാനിയ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകരെ മനം മയക്കുന്ന സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും സാനിയ എത്തിയത്.
ചുവന്ന നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. ക്രോപ്പ് ടോപ്പും പലാസോയും ഷ്രഗ്ഗുമാണ് താരത്തിന്റെ വേഷം. വെള്ള നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കാണ് ഔട്ട്ഫിറ്റിലുള്ളത്.
ആഭരണങ്ങളൊന്നും അണിയാതെ തന്നെ വളരെ ബോള്‍ഡ് ലുക്കിലാണ് താരം ഉള്ളത്. ന്യൂഡ് മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. സിംപിളായി ഫ്രീഹെയര്റിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം ഇരുകപാട്രൂ എന്ന തമിഴ് ചിത്രമാണ് സാനിയയുടെ അവസാനം ഇറങ്ങിയത്. മോഹന്‍ലാലിന്റെ എമ്പുരാനില്‍ സാനിയ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം സാനിയ വിദേശത്ത് പഠിക്കാന്‍ പോയെങ്കിലും പാതിവഴില്‍ അത് ഉപേക്ഷിച്ച് തിരിച്ചെത്തിയിരുന്നു.






