
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട ബോളിവുഡ് നടിമാരാണ് മൗനി റോയിയും ദിഷ പടാനിയും. ഫിറ്റ്നെസ്സില് ഏറെ ശ്രദ്ധിക്കുന്ന ഈ താരസുന്ദരികള്‍ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ജീവിതത്തിലും ഇവര്‍ അടുത്ത സുഹൃത്തുക്കളാണ് എന്നതാണ് മറ്റൊരു കൗതുകം.
ബോളിവുഡ് ഇവന്റുകള്‍, പാര്‍ട്ടികള്‍ എന്നിവയ്ക്കൊന്നിച്ചെത്താറുളള ഇരുവരും ഇടയ്ക്ക് ഒന്നിച്ച് യാത്രകളും നടത്താറുണ്ട്. തായ്ലാന്ഡ് യാത്രയില്‍ നിന്നുളള ഇരുവരുടെയും ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലാണ് ദിഷയെ അവസാനമായി കണ്ടത്. അടുത്തിടെ ഒരു മ്യൂസിക് വീഡിയോയിലൂടെ ദിഷ സംവിധായികയായും അരമങ്ങറ്റം കുറിച്ചിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കൊപ്പം യോദ്ധ എന്ന ചിത്രത്തിലാണ് ദിഷ അടുത്തതായി അഭിനയിക്കുന്നത്. കൂടാതെ വെല്‍ക്കം ടു ദി ജംഗിള്‍, സൂര്യ നായകനായെത്തുന്ന കങ്കുവ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം-ശിവ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലാണ് മൗനി റോയ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ മൗനിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ണി സിംഗ്, പാലക് തിവാരി, എന്നിവര്‍ക്കൊപ്പം ദി വിര്‍ജിന്‍ ട്രീ എന്ന ചിത്രമാണ് മൗനിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിദ്ധാന്ത് സച്ച്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സഞ്ജയ് ദത്താണ്.






