
മലയാളത്തിന്റെ കൊച്ചു രാക്കിളിയായി അറിയപ്പെടുന്ന ഗായികയാണ് ശ്രേയ ജയദീപ്. ആദ്യ പാട്ടു കൊണ്ടു തന്നെ മലയാളികളുടെ മനസ്സില് തന്റേതായ ഒരിടം നേടാന് ശ്രേയയ്ക്ക് കഴിഞ്ഞതാണ്. പാടുന്ന പാട്ടുകളിലെല്ലാം സ്വന്തമായ ഒരു ടച്ച് കൊണ്ടുവരാന് ഈ കൊച്ചു ഗായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രേയ ഘോഷാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് ശ്രേയ ജയദീപ്. പശ്ചിമ ബംഗാളിൽ ജനിച്ച ഗായികയെ പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായിരിക്കുകയാണ് ഈ കൊച്ചു ഗായിക. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആരാധനാപാത്രത്തിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് ശ്രേയ ജയദീപ്. ഇവര് തമ്മില് കാണുന്നതും പരസ്പരം സംസാരിക്കുന്നതുമായ വീഡിയോ റെഡ് എഫ്.എം മലയാളമാണ് ഇന്സ്റ്റഗ്രാമിലൂടെ പങ്കിട്ടിരിക്കുന്നത്. ‘‘എനിക്ക് ബേബി ശ്രേയയെ അറിയാം, പക്ഷേ ഇതിപ്പോള് വലിയ കുട്ടിയായല്ലോ. കണ്ടിട്ട് മനസ്സിലാകുന്നില്ല...’ എന്നാണ് ശ്രേയ ഘോഷാല് പറയുന്നത്. ‘‘നമ്മള് ഒരുമിച്ച് ഒരു പാട്ട് പാടിയിട്ടുണ്ട് മാം’ എന്നാണ് ശ്രേയ ജയദീപ് നിറഞ്ഞ ചിരിയോടെ പറയുന്നത്. രണ്ടാളും ചേര്ന്ന് ‘അമ്മ, ഐ ലവ് യൂ’ എന്ന പാട്ടും ഇതിനൊപ്പം മൂളുന്നുണ്ട്. ‘ അമരേഷ് ആയിരുന്നല്ലോ കമ്പോസര്, ശ്രേയ അത് നന്നായി പാടി...’ എന്നും ശ്രേയ ഘോഷാല് പറയുന്നുണ്ട്. ‘ഭാസ്കര് ദ റാസ്കല്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഇവര് ഒരുമിച്ച് പാടിയത്.







Comments