
ജോക്കര്‍, കുഞ്ഞിക്കൂനന്, അപരിചിതന് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. സീതാരാമ രാജു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മന്യയുടെ അരങ്ങേറ്റം. പിന്നീട് തുടരെ ആറോളം തെലുങ്ക് സിനിമകളില്‍ താരം അഭിനയിച്ചു. 2000-ലാണ് മന്യ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ദിലീപ് നായകനായ ജോക്കര്‍ എന്ന ചിത്രത്തില്‍ കമല എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മന്യ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്നത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റായതോടെ മന്യയ്ക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇത് കൂടാതെ മന്യ തമിഴിലും കന്നടയിലും അഭിനയിക്കുകയും ചെയ്തിരുന്നു.
2008-ല്‍ വിവാഹിതയായെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം 2013-ല്‍ വീണ്ടും വിവാഹിതയായി. വികാസ് ബാജ്പേയ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ആണ് ഉളളത്. കുടുംബത്തിന് ഒപ്പം അമേരിക്കയിലാണ് മന്യ ഇപ്പോള്‍.സിറ്റി ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി അവിടെ ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.
ക്രിസ്തുമസ് വെക്കേഷന്റെ ഭാഗമായി ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അവധി ആഘോഷിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്ന് ദുബൈയില്‍ എത്തിയിരിക്കുകയാണ് മന്യ. ദുബൈയിലെ അറ്റ്ലാന്റിസില്‍ നിന്നുള്ള ഫോട്ടോസ് മന്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. മകളുടെ ആദ്യത്തെ ദുബായ് ട്രിപ്പ് എന്നും മന്യ കുറിച്ചു.






