
ബോളിവുഡിന്റെ പ്രിയ ഗായികയാണ് ആശാ ഭോസ്ലെ. ആരാധകരുടെ മനസ്സു കവരുന്ന അനവധി നിരവധി ഗാനങ്ങള്‍ പ്രിയ ഗായിക ശ്രോതാക്കള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ ശ്രുതിമധുരമായ ശബ്ദം കൊണ്ട് രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ മയക്കുന്നതിന് പ്രശസ്തയാണ് ഗായിക. ഇപ്പോഴിതാ തന്റെ തന്റെ ചെറുമകൾ സനായി ഭോസ്ലെയ്ക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ആശാ ഭോസ്ലെയുടെ മകൻ ആനന്ദ് ഭോസ്ലെയുടെയും അനുജയുടെയും മകളാണ് സനായി. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുത്തശ്ശിയ്ക്കൊപ്പം എത്തിയതാണ് സനായി. ഇരുവരും പാപ്പരാസികൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. പാരറ്റ് കളർ സാരിയ്ക്കൊപ്പം സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച് നീണ്ട തലമുടി അഴിച്ചിട്ട് സുന്ദരി ലുക്കിലാണ് സനായിയെ ചിത്രങ്ങളില്‍ കാണുന്നത്. നടിമാരായ കാജോളിനോടും ഐശ്വര്യ റായിയോടും ഉപമിച്ചാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കമന്റുകളിടുന്നത്. 20 വയസ്സുള്ള സനായി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ‘പുഞ്ചിരിയും മുടിയുമാണ് ഏറ്റവും മനോഹരം, സനായിയുടെ കണ്ണുകൾ ഐശ്വര്യയുടേതിന് സമാനമാണ്, മൂക്കും പുരികവും കജോളിന്റേതിന് സമാനമാണ്, മിസ് വേൾഡ്, മിസ് യൂണിവേഴ്സ് പോലെയുള്ള ഏത് നടിക്കും എതിരാളിയാണ് ജനായിയുടെ സൗന്ദര്യം. ’ എന്നതടക്കം പലരും സനായിയുടെ സൗന്ദര്യത്തിന് കമന്റുകളിടുന്നുണ്ട്. മുന്‍പും മുത്തശ്ശി ആശാ ഭോസ്ലെയ്ക്കൊപ്പം വിവിധ പരിപാടികളിൽ സനായി പങ്കെടുത്തിട്ടുണ്ട്.
സൗന്ദര്യത്തിന് പുറമെ ആലാപനത്തിനും സനായി പ്രശസ്തയാണ്. ആശാ ഭോസ്ലെയുടെ 89-ാം ജന്മദിനത്തോടനുബന്ധിച്ച് സനായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആശാ ഭോസ്ലെയുടെ ‘തു തു ഹേ വഹി’ എന്ന ഹിറ്റ് ഗാനം ആലപിക്കുന്നതായിരുന്നു ഈ വീഡിയോ. ഒരു പരിപാടിയിൽ വേദിയിൽ മുത്തശ്ശിയോടൊപ്പം ഈ ഗാനം പാടുന്നതും വൈറലായിരുന്നു. ചില പാർട്ടികളിൽ സഹോദരി ശ്രദ്ധ കപൂറിനൊപ്പവും സനായിയെ കണ്ടിട്ടുണ്ട്.






