സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റെഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോട്ടയം , കോഴിക്കോട് , തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലാണ് ആരംഭിക്കുന്നത്. ഈ ചികിത്സയിലൂടെ വിപ്ലവകരമായ മാറ്റങ്ങളാണ് ചികിത്സാ രംഗത്ത് വരുത്താന്‍ സാധിക്കുക.
ഇതിന്റെ ആരംഭത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഒന്ന് വീതവും അസി പ്രൊഫസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന്റെ പ്രത്യേക തല മുതല്‍ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ ശസ്ത്രക്രിയയില്ലാതെ വേദനരഹിതമായുള്ള ചികിത്സയാണ്.
സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവാകേണ്ടതായി വരുന്ന ചികിത്സയാണിത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ സൗജന്യമായിയാണ് ഇത് ചെയ്തു കൊടുക്കുന്നത്.
മെഡിക്കല്‍ കോളജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.






