
കഴിഞ്ഞ ഏതാനും നാളുകളായി ദില്ലി മെട്രോയെ സംബന്ധിച്ച് ഒട്ടനവധി വാര്‍ത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മെട്രോയ്ക്കുള്ളില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ തന്നെയാണ് ഇതിനുളള കാരണം. മെട്രോയ്ക്കുള്ളിലെ സീറ്റിന് വേണ്ടിയുള്ള തമ്മിത്തല്ല്, റീല്‍സ് ചിത്രീകരണം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളാണ് വന്‍ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഇത് പകര്‍ത്തിയിരിക്കുന്നത് ദില്ലി മെട്രോയില്‍ നിന്നാണ്.
വീഡിയോയില്‍ ഒരു യുവാവും യുവതിയുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും കാമുകീ- കാമുകന്മാരാണ് എന്നാണ് കരുതപ്പെടുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ യുവാവിന്റെ കയ്യില്‍ ഒരു ഷൂ കാണാം. ഒരു ഷൂ അവന്റെ കാലിലും ഉണ്ട്. അതായത് കയ്യിലിരിക്കുന്നത് മറ്റേ കാലില്‍ ധരിച്ചിരുന്ന ഷൂവാണ് എന്ന് സാരം. പിന്നാലെ, കാമുകി ആ ഷൂവിലേക്ക് കയ്യിലുണ്ടായിരുന്ന സോഫ്റ്റ്ഡ്രിങ്ക് ഒഴിക്കുകയുമാണ്. ശേഷം അതിലേക്ക് ഒരു സ്ട്രോ ഇട്ട് അതില്‍ നിന്നും അവരിരുവരും അത് കുടിക്കുന്നു. ആദ്യം യുവാവും പിന്നാലെ യുവതിയുമാണ് ഇത് കുടിക്കുന്നത്. ഷൂവിനകത്ത് ഗ്ലാസോ വല്ലതുമോ വച്ചിട്ടുണ്ടോ? അതോ അല്ലാതെ നേരിട്ട് ഷൂവില്‍ നിന്നും കുടിക്കുകയാണോ എന്നൊന്നും മനസിലാവുന്നില്ല.
എന്തൊക്കെയായാലും അറപ്പ് തോന്നുന്ന പ്രവൃത്തിയാണ്. ഇരുവരും ചെയ്യുന്നത് എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. അതേ രോഷത്തോടെ തന്നെയാണ് പലരും വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നതും. ഒരാള്‍ ചോദിക്കുന്നത്, ശരിക്കും എങ്ങനെയുള്ള മനുഷ്യരാണ് ദില്ലി മെട്രോയില്‍ കയറുന്നത്, അവര്‍ പരിധികളെല്ലാം ലംഘിക്കുന്നു എന്നാണ്. മറ്റൊരാള്‍ പ്രതികരിച്ചത് ദൈവത്തിന് പോലും ഇവരെപ്പോലുള്ളവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ്.
Relaxo की 150 रुपए वाली🩴इन्हीं लोगों के लिए बनी है !!#DelhiMetro pic.twitter.com/NUCfNN4AiP
— Sachin Gupta (@SachinGuptaUP) January 3, 2024






