
ഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാലദ്വീപിലെ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തു. നടപടിക്കടിസ്ഥാനായത് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശമായിരുന്നു.
മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ, ഹസന് സിഹാന്‍ എന്നിവരെയാണ് മാലദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. മന്ത്രിമാര്‍ നടത്തിയ പ്രസ്താവന വ്യക്തിഗതമായ അഭിപ്രായമാണ് അത് സര്‍ക്കാര്‍ നയമല്ലായെന്ന് മാലിദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രസ്താവനയില്‍ മാലദ്വീപ് വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി മറിയം ഷിയുന എക്സില്‍ കുറിച്ചത് നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദത്തിന് വഴിയൊരിക്കിയതിന് പിന്നാലെ അത് നീക്കം ചെയ്യുകയായിരുന്നു.
മറിയം ഷിയുനയ്ക്ക് പുറമേ മല്‍ഷ, ഹസന് സിഹാന്‍ എന്നീ മന്ത്രിമാരും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.വിവാദത്തിനെ തള്ളികൊണ്ട് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു.






