
ധാക്ക : ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയം. തുടര്‍ച്ചയായ നാലാമൂഴമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്. ഗോപാല്‍ഗഞ്ചില്‍ നിന്ന് 249, 962 വോട്ടുകള്‍ നേടിയാണ് ഹസീനയുടെ ജയം. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഇനി 2028 വരെ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാം.
ഗോപാല്‍ഗഞ്ചില്‍ നിന്ന് 249, 962 വോട്ടുകള്‍ നേടിയാണ് ഹസീനയുടെ ജയം. എതിര് സ്ഥാനാര്‍ത്ഥിക്ക് 460 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അഞ്ചു തവണയാണ് ഇതുവരെ ഷേഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റിലെ 300 ല്‍ 172 സീറ്റിലും ഹസീനയുടെ ഹസീനയുടെ അവാമി ലീഗ് ജയിച്ചപ്പോള്‍ സഖ്യ കക്ഷിയായ ജാതീയ പാര്‍ട്ടി എട്ട് സീറ്റ് നേടി. ഷേഖ് ഹസീനയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് വീട്ടുതടങ്കലിലാണ് 78 കാരിയായ സിയ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഫലം
ആകെ സീറ്റുകൾ: 300
തെരഞ്ഞെടുപ്പ് നടന്നത്: 299
അവാമി ലീഗ്: 223
ജാത്തിയ പാർട്ടി: 11
കല്യാൺ പാർട്ടി: 1
സമാജ് താന്ത്രിക് : 1
വർക്കേഴ്സ് പാർട്ടി : 1
സ്വതന്ത്രർ: 62






