
ഗുജറാത്ത് കലാപത്തിനിടയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ബില്‍ക്കിസ് ഭാനുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബില്‍ക്കിസിനെ ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടതും പിന്നീട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് റദ്ദാക്കി കൊണ്ട് നിര്‍ണായക വിധി പ്രസ്താവിച്ചതുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തില്‍ 11 പ്രതികളും വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ഇപ്പോഴിതാ ബില്‍ക്കിസ് ഭാനുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ലിജോ എന്ന സംവിധായകന്റെ സാമൂഹിക പ്രതിബദ്ധത കൂടെയാണ് ഈ പോസ്റ്റിലൂടെ മനസ്സിലാകുന്നത്.
2002 ലെ ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് പ്രായം 21, അഞ്ചുമാസം ഗര്‍ഭിണിയും. ബലാത്സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. 15 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു. കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തട വിന് ശിക്ഷിച്ചു. കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു. ബിജെപി ബന്ധം തന്നെയായിരുന്നു കൂട്ട ബലാത്സംഘക്കേസിലെ പ്രതികളെ വെറുതേ വിടാനുള്ള തീരുമാനത്തിന് പിന്നില്‍. അതും രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു കേസിലും. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലി ടിഎംസി നേതാവ് മഹുവ മൊയ്ത്ര എന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.അനീതികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും വിധി ഒരുനാള്‍ നീതിയുടെ പക്ഷത്തായിരിക്കുമെന്നും ഈ സുപ്രീം കോടതി വിധിയിലൂടെ ബോധ്യപ്പെട്ടു. കുടുംബത്തിലെ മറ്റു അംഗങ്ങളെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ നരാധമന്മാര്ക്കെതിരെ പോരാടാൻ തയ്യാറായ ശക്തയായ സ്ത്രീ കൂടെയാണ് ബില്‍ക്കിസ്.






