ലക്നൗ; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ നൂറ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയോധ്യയില്‍ ഇറങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുര്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്അയോധ്യവിമാനത്താവളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ അന്താരാഷ്ട്ര വിമാനത്താവളം ഉത്തര്‍പ്രദേശിന് നല്‍കിയതിനോട് പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. വിമാനത്താവളം ഡിസംബര്‍ 30 ന് സമര്‍പ്പിച്ചെന്നും യോഗി പറഞ്ഞു.
ഡിസംബര്‍ 30 നാണ് പുതിയതായി നിര്‍മിച്ച വിമാനത്താവളംനരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വിമാനത്താവളം ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് തുറന്നത്.വിമാനം സ്്ഥിതിചെയ്യുന്നത് അയോധ്യ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്. ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി 1450 കോടി രൂപയാണ് ചെലവായത്.






