
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വിവാഹാശേഷം അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ അഭിനയവും ഷോയും എല്ലാമായി സജീവമാണ് താരം.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുടുംബത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ധന്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയം കാണിക്കുകയാണ് താരം. സാരിയോടുള്ള എന്റെ ഇഷ്ടം എന്ന ക്യാപ്ഷനോടെയാണ് ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ ധന്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തോളം വിവിധ സാരികളിലുള്ള ചിത്രങ്ങളുമായാണ് താരം ആരാധകരുടെ മനം മയക്കുന്നത്.സാരിയില്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് പറയാനുള്ളത്.






