
ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടർ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിലെല്ലാം ഒരുമിച്ചെത്തി ആരാധകരുമായി ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. ബാല അസുഖമായി ആശുപത്രിയിൽ കിടന്നപ്പോഴെല്ലാം എലിസബത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഇരുവരേയും ഒരുമിച്ച് കാണാറില്ല. ഇതോടെ നടനും എലിസബത്തും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിൽ ഇപ്പോഴിതാ എലിസബത്ത് പങ്കിട്ടൊരു കുറിപ്പ് വലിയ ചർച്ചയാവുകയാണ്.
'സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും', എന്നായിരുന്നു എലിസബത്തിന്റെ കുറിപ്പ്. തന്റെ ഫോട്ടോയ്ക്കൊപ്പമാണ് എലിസബത്ത് ഇത് കുറിച്ചത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബാലയുമായി എന്താ ഡിവോഴ്സ് ആയത് എന്നായിരുന്നു ഒരാൾ കുറിച്ചത്.
പ്രശംസയും ബഹുമാനവും കിട്ടാത്തിടത്ത് ഒരിക്കലും തുടരരുത്. നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാൾക്ക് നൽകാതിരിക്കുക', എന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.






