
റിയാദ് : സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരില്‍ ബാഴ്സലോണ-റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ ഒസസൂന എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബാഴ്സലോണ ഫൈനലിന് ടിക്കറ്റെടുത്തത്. റോബര്‍ട്ട് ലെവന്‍ഡോസ്കിയും ലാമിന് യമാലും ഗോളുകള്‍ നേടി.
മത്സരത്തിന്റെ് തുടക്കം മുതല്‍ ബാഴ്സലോണ മികച്ച മുന്നേറ്റങ്ങളുമായി കളം പിടിച്ചു. നിരന്തരം എതിരാളിയുടെ പോസ്റ്റിലേക്ക് കറ്റാലന്‍ സംഘം കടന്നു കയറി. അതോടെ ഓസസൂന പ്രതിരോധത്തിലേയക്ക് വലിഞ്ഞു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
59 -ാം മിനിറ്റില്‍ ഒസസൂന പ്രതിരോധം പൊളിച്ച് ബാഴ്സ ആദ്യ ഗോള്‍ നേടി.റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് വല കുലുക്കിയത്. 93-ാം മിനിറ്റിലെ ഗോളിലൂടെ ലാമിന് യമാല്‍ ബാഴ്സയുടെ വിജയം ഉറപ്പിച്ചു.
അതേ സമയം അത്ലറ്റികോ ഡി മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനില പാലിച്ചു. എക്സ്ട്രാ ടൈമിൽ രണ്ട് ഗോളുകൾ നേടിയ റയൽ വിജയം ആധികാരികമാക്കി







Comments