
പാലാ: ന്യൂഡല്‍ഹിയിലെ താല്‍കതോറെ സ്‌റ്റേഡിയത്തില്‍ നടന്ന ലോക ആര്‍ണിസ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കേരള ടീം. ടീം നാല് സ്വര്‍ണവും രണ്ട് വെളളിയും അടക്കം 12 മെഡലുകള്‍ നേടി. 73 സ്വര്‍ണമടക്കം 281 മെഡലുകള്‍ നേടിയ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് നേടി. കെ വിന്‍സെന്റ്, സി.എം അഭിരാം (കോട്ടയം) കൃഷ്‌ണ എസ്. ഗണേഷ്, എ.കെ അനസ് (കൊല്ലം) ഹണി തോമസ്, അലന്‍ സുഭാഷ്, (കോഴിക്കോട്) എന്നിവരാണ് കേരളത്തിനായി മെഡല്‍ നേടിയത്. കെ.വിന്‍സെന്റ് മൂന്നിനത്തില്‍ സ്വര്‍ണം നേടി. അഭിരാം ഒരുസ്വര്‍ണവും ഒരു വെങ്കലവും നേടി. റോബിന്‍ ഹിലാരി, ശിവരാമന്‍ എന്നി വര്‍ മത്സരത്തില്‍ പങ്കെടുത്തു. പാഡഡ് പോയിന്റ്, സിംഗിള്‍ സ്‌റ്റിക്, നൈഫ് പോയിന്റ് എന്നീയിനങ്ങളിലാണ് കേരള ടീം യോഗ്യത നേടിയത്. ഫിലിപ്പീന്‍സിലെ ദേശീയ കായിക വിനോദവും ആയോധന കലയുമാണ് ആര്‍ണിസ്. ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ മത്സരയിനവുമാണ്. ഇസ്‌ക്രിമ, കാലി എന്ന പേരുകളിലും അറിയപ്പെടുന്നു. ചൂരല്‍ വടി, കത്തി, മൂര്‍ച്ചയുള്ള ബ്ലേഡ് എന്നിവയാല്‍ ഉള്ള സായുധവും നിരായുധവുമായുള്ള ഏറ്റുമുട്ടലും പ്രതിരോധവുമാണ് ആര്‍ണിസ് മത്സരങ്ങള്‍. സംസ്‌ഥാന ടീം അംഗങ്ങള്‍ക്ക് പാലക്കാട്, കോഴിക്കോട്, കോട്ടയം, കൊല്ലം റെയില്‍വേ സ്‌റ്റേഷനുകളില്‍ കേരള ആര്‍ണിസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പത്രസമ്മേളനത്തില്‍ ആര്‍ണിസ് അസോസിയേഷന്‍ രക്ഷാധികാരി അഡ്വ. ജി. ശ്രീകുമാര്‍, പ്രസിഡന്റ് കെ.വിന്‍സെന്റ്‌് (ബ്രഹേ്‌മാദയം കളരി), വൈസ് പ്രസിഡന്റ് റാണി, സെക്രട്ടറി വി.എസ്. സുരേഷ് (എസ്.വി.എസ്. ആയോധനക്കളരി മീനച്ചില്‍), ജോയിന്റ് സെക്രട്ടറി കെ.ആര്‍ ദീപേഷ്, ഖജാന്‍ജി കൃഷ്‌ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു.






Comments