
ബെല്‍ഫാസ്‌റ്റ്: അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ മൂന്ന് വിക്കറ്റിനു ജയിച്ചതോടെയാണ് അഫ്‌ഗാനിസ്‌ഥാന്‍ ലോകകപ്പിനു നേരിട്ട് യോഗ്യത ഉറപ്പാക്കിയത്.
ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയും ആതിഥേയര്‍ ്‌എന്ന നിലയില്‍ നേരിട്ടു യോഗ്യത നേടിയതതും അഫ്‌ഗാന് തുണയായി. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയാണ് അഫ്‌ഗാന്‍ അയര്‍ലന്‍ഡില്‍ കളിക്കുന്നത്. അവര്‍ 2-0 ത്തിനു മുന്നിലുമാണ്. സ്‌റ്റോര്‍മോണ്ടിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബില്‍ ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ റഹ്‌മത് ഷാ അയര്‍ലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അയര്‍ലന്‍ഡ് 46.3 ഓവറില്‍ 206 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും 45-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. മുന്‍ നായകന്‍ റാഷിദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് അഫ്‌ഗാനെ ജയത്തിലെത്തിച്ചത്. 10 ഓവറില്‍ 44 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് 43 പന്തില്‍ നാല് ഫോറുകളടക്കം 37 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (77 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 71), സെദിഖുള്ള അടല്‍ (25 പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സുകളും ജയത്തില്‍ നിര്‍ണായകമായി. ഇബ്രാഹിം സാദ്രാന്‍ (12), റഹ്‌മത് ഷാ (നാല്), ഡാര്‍വിഷ് റസൂലി (13), അസ്‌മത്തുള്ള ഒമര്‍സായ് (13) എന്നിവര്‍ നിറംമങ്ങിയത് അഫ്‌ഗാന് ആശങ്കയായി. അയലര്‍ന്‍ഡിനായി ഗാവിന്‍ ഹോയ് 34 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത് തകര്‍പ്പനായി. മാര്‍ക് അഡയര്‍ രണ്ട് വിക്കറ്റും ബൈറണ്‍ മക്‌ഡോനോഗ് ഒരു വിക്കറ്റുമെടുത്തു. ഗാവിന്‍ ഹോയ് ബാറ്റിങിലും തകര്‍പ്പനായി. 67 പന്തില്‍ 36 റണ്ണെടുത്ത ഗാവിന്‍ ഹോയാണു ടോപ് സ്‌കോറര്‍. ജായ് മൂദ്ര (33 പന്തില്‍ 31), കാഡെ കാമിചേല്‍ (32) എന്നിവരാണ് അയര്‍ലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. അഫ്‌ഗാനായി റാഷിദിനെ കൂടാതെ ഘസന്‍ഫാറും മൂന്ന് വിക്കറ്റെടുത്തു. യാമിന്‍ അഹ്‌മദ് സായ് രണ്ട് വിക്കറ്റും ഫസല്‍ഹഖ് ഫാറൂഖിയും അസ്‌മത്തുള്ള ഒമര്‍സായും ഒരു വിക്കറ്റ് വീതവുമെടുത്തു.






Comments