
കൊച്ചി: അധ്യാപകന്റെ െകെവെട്ടി മാറ്റിയ കേസില്‍ വിശദമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചതാര്, സവാദ് എവിടെയെല്ലാം ഒളിവില്‍ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവുജീവിതമെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
വിദേശത്തായിരുന്നെന്നു പറയപ്പെടുന്ന സവാദ് കേരളത്തില്‍ എത്തിയത് എപ്പോഴെന്നും കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ. സംഘം ഇന്നലെ മഞ്ചേശ്വരത്ത് എത്തി. അന്വേഷണത്തിന്റെ ഭാഗമായി സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും. നിരോധിത സംഘടനകളുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കും.
സവാദ് കണ്ണൂരില്‍ മൂന്നിടങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്നു. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒമ്പതുമാസവും ഒളിവില്‍ കഴിഞ്ഞെന്നാണു വിവരം. സവാദ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചതു വ്യാജ പേരാണ്. കാസര്‍ക്കോട് ഉദ്യാവര്‍ ആയിരം ജുമാമസ്ജിദില്‍ ഷാജഹാന് എന്ന പേരിലാണു വിവാഹം രജിസ്റ്റര്‍ ചെയ്തത്.
കണ്ണൂര്‍ ചിറയ്ക്കലിലെ പി.പി. ഹൗസ്, കുന്നുെകെ എന്ന വിലാസമാണു നല്‍കിയത്. എന്നാല്‍, മൂത്ത കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് എം.എം. സവാദ് എന്നാണു ചേര്‍ത്തത്. ഇതാണു സവാദിനെ പിടികൂടാന്‍ എന്‍.ഐ.എ. ഉദ്ദോഗസ്ഥര്‍ക്ക് സഹായകമായത്. വിവാഹ രജിസ്റ്ററില്‍ സവാദിന്റെ പിതാവിന്റെ പേരും വ്യാജം. കെ.പി. ഉമ്മര്‍ എന്നാണു വിവാഹ രജിസ്റ്ററില്‍ പിതാവിന്റെ പേരു ചേര്‍ത്തിരിക്കുന്നത്.
അതിനിടെ, സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എന്‍.ഐ.എ. ഇന്നലെ കോടതിയില്‍ അപേക്ഷ നല്കി. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.






