
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. സീരിയല്‍ താരമായ യുവ കൃഷ്ണയാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജിവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മൃദുല. പുതിയ സീരിയലില്‍ ജോയിന്‍ ചെയ്തു. അതിന്റെ പൂജ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഇഷ്ടം മാത്രം എന്നാണ് സീരിയലിന്റെ പേര്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്ന് മൃദുല പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ വിശേഷങ്ങളും ഇടയ്ക്ക് ഇരുവരും പങ്കിടാറുണ്ട്.






