
തെലുഗു ചലച്ചിത്രതാരം നാഗാർജ്ജുന മാലദ്വീപിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നാഗാർജ്ജുനയുടെ ഇത്തരമൊരു തീരുമാനം. ഇക്കാര്യം സംഗീതസംവിധായകൻ എംഎം കീരവാണിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം അറിയിച്ചത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി 150 കോടി ജനങ്ങളുടെ നേതാവാണെന്ന് ചൂണ്ടിക്കാട്ടി.
നടൻ ജനുവരി 17നാണ് മാലദ്വീപിലേക്ക് പോകാനിരുന്നത്. തുടർച്ചയായി 75 ദിവസം ജോലി ചെയ്തതിന്റെ ക്ഷീണം തീർക്കാനാണ് മാലദ്വീപ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ഇപ്പോൾ താൻ ആ യാത്ര റദ്ദാക്കിയിരിക്കുകയാണെന്നും പകരം ലക്ഷദ്വീപിലേക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിനു പകരം ലക്ഷദ്വീപിലേക്ക് എന്ന പ്രചാരണം ഒരു വിഭാഗമാളുകൾ സോഷ്യൽ മീഡിയയിൽ ശക്തമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി സെലിബ്രിറ്റികളും ചേർന്നിട്ടുണ്ട്.






