
നടിയും അവതാരകയുമായ പേളി മാണി പ്രേക്ഷകര്‍ക്ക് സുപരിചിയായ താരമാണ്.ബിഗ്ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയവും വിവാഹവും പിന്നീടുള്ള പേളിയുടെ ഗര്‍ഭകാലവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. ബിഗ് ബോസിലൂടെയുള്ള പേളി-ശ്രീനിഷ് പ്രണയം പ്രേക്ഷകര്‍ക്ക് മുന്നിലാണ് തുടങ്ങിയത്. അതിനു ശേഷമുള്ള അവരുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരു കുഞ്ഞനിയത്തി എത്തിയ വിശേഷം കഴിഞ്ഞ ദിവസമാണ് ഇവർ അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും പേർളി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞു വാവയെ കൈയിലെടുത്തുള്ള നിലയുടെ ചിത്രമാണ് പേർളി പങ്കിട്ടിരിക്കുന്നത്. "കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു... ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടി, ഒടുവിൽ നിള കണ്ടുമുട്ടിയപ്പോൾ ബിഗ് സിസ്റ്റർ ലവ്.... അവളുടെ ചെറിയ കുഞ്ഞ് സഹോദരി..." എന്നാണ് ചിത്രത്തിനൊപ്പം പേർളി കുറിച്ചത്.






