
ബോളിവുഡിന്റെ പ്രിയപ്പെട്ട കിംഗ് ഖാൻ ഷാരുഖ് ഖാന്റെ എല്ലാ വിശേഷവും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതുപോലെ തന്നെയാണ് ഭാര്യ ഗൗരി ഖാന്റെയും മക്കളായ ആര്യന്റെയും സുഹാനയുടെയും അബ്രാമിന്റെയും ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നു ട്രെൻഡിംഗ് ആകാറുണ്ട്. ഇപ്പോഴിതാ അബ്റാം ഖാന്റെ സ്കൂളിലെ വാർഷിക കായിക ദിനത്തിൽ ഗൗരി ഖാനും സുഹാന ഖാനും ചിയർ ലീഡേഴ്സിന്റെ വേഷങ്ങൾ ഏറ്റെടുത്തതാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗൗരി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആ ചിത്രങ്ങളും പങ്കിട്ടു. മകൾ സുഹാന പരിപാടിക്കിടെ അബ്രാമിനെ പ്രോത്സാഹിപ്പിക്കുന്നതും സുഹാന ക്ലിക്ക് ചെയ്ത സെൽഫി പോലെ തോന്നിക്കുന്ന ഒരു ചിത്രവും ഗൗരി പോസ്റ്റ് ചെയ്തിട്ടുണ്ട്. " ലിറ്റിൽ വൺ അറ്റ് സ്പോർട്സ് ഡേ... ഓട്ടം. ചാട്ടം. എറിയുകയും വിജയിക്കുകയും ചെയ്യുന്നു. അവന്റെ ചിയർലീഡറിനൊപ്പം..." എന്ന ക്യാപ്ഷൻ നൽകിയാണ് ഗൗരി ചിത്രം പങ്കിട്ടത്.
ബ്ലാക്ക് റിബ്ഡ് കോളർ ടോപ്പിലും സൺഗ്ലാസിലും മെറൂൺ ഹാൻഡ്ബാഗും ധരിച്ച സുഹാനയെ കാണാം. തലമുടി ഇറുകിയ പോണിടെയിലിൽ കെട്ടിയ സുഹാന ഫോണിൽ അബ്രാമിന്റെ ചിത്രങ്ങൾ ക്ലിക്കുചെയ്യുന്നതിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടു.
രണ്ടാമത്തെ ഫോട്ടോയിൽ, സുഹാനയും അബ്രാമും ഒരുമിച്ച് ഒരു സെൽഫിക്ക് പോസ് ചെയ്യുന്നത് കാണാം. അബ്രാം സ്കൂൾ യൂണിഫോം ധരിച്ചിരുന്നു, മുഖത്ത് മഞ്ഞ ചായം പൂശിയിരുന്നു. മുംബൈയിലെ പ്രശസ്തമായ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് അബ്രാം പഠിക്കുന്നത്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ബോളിവുഡിലെ ഒരുപാട് താരങ്ങളുടെ മക്കൾ പഠിക്കുന്നുണ്ട്. മക്കളെ പ്രോത്സാഹിപ്പിക്കാൻ കരീന കപൂറും, കരൺ ജോഹറുമൊക്കെ സ്കൂളിൽ എത്തിയിരുന്നു.






