ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കെ ലോകത്തെ ഏറ്റവും വലിയ താഴും ആയിരം കിലോയില്‍ അധികം വരുന്ന ലഡ്ഡു പ്രസാദവും ക്ഷേത്രനഗരത്തില്‍ എത്തി. 400 കിലോ വരുന്ന താഴും 1,265 കിലോ ലഡ്ഡുവുമാണ് എത്തിയിരിക്കുന്നത്. അലിഗഡില്‍ നിന്നുമാണ് താഴ് എത്തിയത്. ഹൈദരാബാദില്‍ നിന്നും ലഡ്ഡുവും എത്തി. രണ്ടുപേരും ശ്രീരാമ ഭക്തരാണെന്നതാണ് പ്രത്യേകത.
ആറു മാസം എടുത്താണ് താഴും താക്കോലും എത്തിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങ് ഉത്തര്‍പ്രദേശിന്റെ സംസ്ക്കാരവും ആതിഥ്യമര്യദയും ലോകത്തെ കാണിക്കാനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതിനിടയില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനിരിക്കുന്ന രാംലല്ലയുടെ രൂപം പുറത്തുവന്നിരുന്നു. കണ്ണുമൂടിക്കെട്ടാത്ത നിലയിലുള്ള ചിത്രങ്ങള്‍ നിര്‍മ്മാണ സമയത്ത് എടുത്തതാണെന്നാണ് കരുതുന്നത്. അതിനിടയില്‍ പ്രതിഷ്ഠയ്ക്ക് മുമ്പായി കണ്ണ് തുറന്നു കാണിക്കരുതെന്ന് ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
എന്നാല്‍ കണ്ണുകള്‍ തുറന്ന നിലയില്‍ പുറത്തുവന്നത് യഥാര്‍ത്ഥ പ്രതിഷ്ഠയല്ലെന്നും ഇനി കണ്ണ് പുറത്തു കണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയവരില്‍ ഗോദ്ര കലാപത്തിന്റെ ഇരകളുമുണ്ട്. വിഐപികള്‍ക്കൊപ്പം സാധാരണക്കാര്‍ക്കും ക്ഷണമുണ്ട്. തെരുവ് കച്ചവടക്കാര്‍, വിവിധ ജാതികളുടെയും സമുദായങ്ങളുടേയും നേതാക്കള്‍, വംശീയ, മത നേതാക്കള്‍, ഗോദ്ര കലാപത്തില്‍ ട്രെയിന്‍ സംഭവത്തില്‍ കൊല്ലപ്പെട്ട 69 പേരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.
അയോദ്ധ്യയഇല് ചടങ്ങിന് എത്തിക്കാന്‍ 150 ക്വിന്റല്‍ ലഡ്ഡുവാണ് ചണ്ഡീഗഡില്‍ തയ്യാറാകുന്നത്. പ്രത്യേക ക്ഷണക്കത്ത് കിട്ടാത്ത ആര്‍ക്കും തന്നെ ജനുവരി 22 ന് ക്ഷേത്രനഗരിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.

Comments