
രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ വിട്ടു നില്ക്കുന്നതില് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഗുജറാത്ത് നിയമസഭാംഗത്വം രാജിവെച്ചു. വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ സി.ജെ. ചാവ്ദയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാവിലെ ഗാന്ധിനഗറില്‍ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചതായി സംസ്ഥാന അസംബ്ലിയുടെ ഉദ്യോഗസ്ഥന് പറഞ്ഞു.
രാമക്ഷേത്രത്തോടുള്ള പാര്‍ട്ടിയുടെ സമീപനത്തില്‍ അസ്വസ്ഥനാണെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ''25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന താന്‍ രാജി വെയ്ക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. രാം മന്ദിറിലെ പ്രാണ്‍ പ്രതിഷ്ഠ കാരണം രാജ്യത്തെ മുഴുവന്‍ ജനങ്ങളും സന്തോഷിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദം അലയടിക്കുന്നു, ആ സന്തോഷ തരംഗത്തിന്റെ ഭാഗമാകുന്നതിന് പകരം ഈ പാര്‍ട്ടി (കോണ്‍ഗ്രസ്) കാണിച്ച സമീപനം അസ്വസ്ഥതയുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.
''ഗുജറാത്ത് പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രണ്ട് വലിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കണം. എന്നാല്‍ കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഞാന്‍ രാജിവച്ചു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാവ്ദയുടെ വിടവാങ്ങലോടെ, 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എണ്ണം ഇപ്പോള്‍ 15 ആയി. ചാവ്ദ ബിജെപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല
ആനന്ദ് ജില്ലയിലെ ഖംഭാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ചിരാഗ് പട്ടേലും രാജിവച്ചിരുന്നു. അതിനിടെ, രാമക്ഷേത്രത്തിലെ 'പ്രാന്‍ പ്രതിഷ്ഠ' ചടങ്ങ് ജനുവരി 22 ന് നടക്കും. ക്ഷേത്രം അടുത്ത ദിവസം പൊതുജനങ്ങള്‍ക്കായി തുറക്കും.






