
കുടുംബത്തിന് ഏറെ പ്രധാന്യം നല്കുന്ന ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്. ഷാരൂഖിന്റെ മക്കള്‍ സ്നേഹം ഏറെ പ്രശസ്തമാണ്. എത്ര തിരക്കിനിടയിലും മക്കള്‍ക്കു വേണ്ടി ചിലവഴിക്കുന്ന ഷാരൂഖ്, മൂത്ത മക്കള്‍ വിദേശത്തായതിനാല്‍ എവിടെ പോയാലും ഇളയ മകന് അബ്രാമിനെയും കൂടെ കൂട്ടും. തന്നെയാണ് അബ്രാമിനേറെ ഇഷ്ടമെന്നും അഭിമാനത്തോടെ പറയുകയും ചെയ്യും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരവും കുഞ്ഞ് അബ്രാമും അച്ഛനും അമ്മയുമാണ്. പുതുവര്‍ഷത്തില്‍ ഷാരൂഖും ഗൗരിയുമൊരുക്കിയ സമ്മാനമാണ് കാരണം.
ആരും കൊതിച്ചു പോകുന്ന തരത്തിലുള്ള കുഞ്ഞു മരവീടാണ് അബ്രാമിനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തത്. കുഞ്ഞിന് കളിക്കാന്‍ വേണ്ടിയായതിനാല്‍ തട്ടികൂട്ടി വീടാണെന്ന് കരുതേണ്ട. ആരും കൊതിച്ചു പോകുന്ന ഉഗ്രന്‍ വീടു തന്നെ. വീട് ഒരുക്കിയത് ആര്‍ട്ട് ഡയറക്ടറായ സാബു സിറിളിന്റെ മേല്‍നോട്ടത്തിലാണ്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി മകനു വേണ്ടി മനോഹരമായി അകത്തളങ്ങളും ഒരുക്കി.
ഗൗരി ഖാന് തന്നെയാണ് കഴിഞ്ഞ ദിവസം വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പുതുവര്‍ഷത്തില്‍ ഏറ്റവും സുന്ദരമായി അബ്രാമിന് സമയം ചിലവഴിക്കാന്‍ പറ്റുന്ന സുന്ദരയിടമാണ് അച്ഛന്റെയും അമ്മയുടേയും സമ്മാനം. കഴിഞ്ഞ ദിവസം തന്റെ മകളെക്കുറിച്ച അഭിമുഖത്തിനിടെ ചോദ്യം വന്നപ്പോള്‍ ഷാരൂഖിന്റെ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. എന്റെ മകള്‍ രാജകുമാരിയാണ്. അവള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മകള്‍ക്കു വേണ്ടി ജയിലില്‍ പോകേണ്ട അവസ്ഥ ഉണ്ടായാല്‍ പോലും അതിലെനിക്ക് വിഷമമില്ലെന്നായിരുന്നു ഷാരുഖ് പറഞ്ഞത്.