ശബരിമല തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് 2,43,413 പേര്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. 231 നെഞ്ചുവേദനയായി വന്നിരുന്നു, ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി വന്ന 13,161 പേര്‍ക്കും, സ്വാസ കോസ പ്രശ്നങ്ങളുള്ള 81715 പേര്‍ക്കും റോഡപകടത്തില്‍ പരിക്കേറ്റ 295 പേര്‍ക്കും പാമ്പ് കടിയേറ്റ് 18 പേര്‍ക്കുമാണ് പരധാനമായും ചികിത്സ നല്‍കിയത്. കുറച്ച് പേര്‍ക്ക് മറ്റാശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയും ഉറപ്പാക്കി.ഹൈക്കോടതിയുടെ അനുമതിയെ തുടര്‍ന്ന് ഇത്തവണ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്ക്യൂ വാന്‍ അനുവദിച്ചിരുന്നു. ഈ സ്പെഷ്യല്‍ റെസ്ക്യൂ വാന്‍ വഴി 150 പേര്‍ക്ക് അടിയന്തര സേവനം നല്‍കിയതായും മന്ത്രി പറഞ്ഞു.
നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഭക്ഷ്യ സുരക്ഷയ്ക്ക്ും പ്രത്യേകമായ പ്രധാന്യം നല്‍കിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (സ്വാമി അയ്യപ്പന് റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന് തീയറ്ററുകളും എക്സ്റേ സൗകര്യവും സജ്ജമാക്കിയിരുന്നു.






