
കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളജ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. പിടിഎ, വിദ്യാര്‍ത്ഥി സംഘടനകള്‍, പോലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കുറച്ചുദിവസം കൂടി കോളജില്‍ പോലീസ് സാന്നിധ്യമുണ്ടാകും. വൈകിട്ട് ആറ് മണിക്കു തന്നെ കോളജ് ഗേറ്റ് അടയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉടന്‍ കാര്‍ഡ് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വ്യക്തമാക്കി.
കേസുകള്‍ അതിന്റെതായ നടപടിയില്‍ മുന്നോട്ടുപോകും. കോളജ് പരിശോധിക്കുന്ന പരാതികളുണ്ട്. പോലീസ് അന്വേഷിക്കുന്ന കേസുകളുമുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആര്‍ക്കും കോളജില്‍ ഓഫീസ് അനുവദിച്ചിട്ടില്ല. എല്ലാ കോളജുകളിലും ഉള്ളപോലെ യൂണിയന് ഓഫീസ് മാത്രമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.






