
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രാണപ്രതിഷ്ഠാ ചടങ്ങിലെ സാന്നിദ്ധ്യവും തന്നെ സംബന്ധിച്ച് ആത്മീയത മാത്രമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ജനുവരി 23 ന് ചെന്നൈയില്‍ തിരിച്ചെത്തിയ രജനീകാന്ത്് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജനീകാന്തും ഭാര്യ ലതയും സഹോദരനും ചെറുമകനുമായ ലിംഗയും ഒരുമിച്ചാണ് അയോദ്ധ്യയിലെത്തിയത്.
''എനിക്ക് ഒരു വലിയ ദര്‍ശനം ലഭിച്ചു. രാമക്ഷേത്രം തുറന്ന ശേഷം, ധരാം ലല്ല വിഗ്രഹം ദര്‍ശിച്ച ആദ്യത്തെ 150 ആളുകളില്‍ ഞാനും ഉള്‍പ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നല്കി.'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു ആത്മീയതയായിട്ടാണോ രാഷ്ട്രീയമായിട്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്നെ സംബന്ധിച്ചിടത്തോളം ഇത് ആത്മീയതയാണ്, രാഷ്ട്രീയമല്ല എന്നനായിരുന്നു മറുപടി. എല്ലാവര്ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇപ്പോള്‍ സംവിധായകന് ടിജെ ജ്ഞാനവേലിന്റെ വേട്ടയാന്റെ ചിത്രീകരണത്തിലാണ്.
ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്, റാണ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയന്, മഞ്ചൂര്‍ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിന് ശേഷം രജനികാന്ത് സംവിധായകന് ലോകേഷ് കനകരാജുമായി കൈകോര്‍ക്കുന്ന ചിത്രമാണ് 'തലൈവര്‍ 171'. മകള്‍ ഐശ്വര്യയുടെ വരാനിരിക്കുന്ന സംവിധാനം 'ലാല്‍ സലാം' ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.






