ഹൈദരാബാദ്;ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകലില് ഏറ്റവും അധികം റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടിന്. റൂട്ട് മറികടന്നിരിക്കുന്നത് സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ പത്ത് റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇതോടെ റൂട്ടിന്റെ റണ്‍ സമ്പാദ്യം 2554 ആയി. സച്ചിന് 2535 റമ്#സാണ് എടുത്തത്. മൂന്നാം സ്ഥാനത്തുള്ളത് സുനില്‍ ഗവസ്കറാണ്.
26 ാം മത്സരത്തിലാണ് റൂട്ട് സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്. 63.15 ആണ് ആവറേജ്. ഇന്ത്യക്കെതിരെ 9 സെഞ്ച്വറികലും 10 അര്‍ധ സെഞ്ച്വറികളും താരം നേടി. 2021 ല്‍ ചെന്നൈയില്‍ നേടിയ 218 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇതിന് പുറമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി റൂട്ട് മാറി.






