മലപ്പുറം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 150 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രത്യേക അതിവേഗ കോടതിയാണ് കേസില്‍ 49 കാരനായ പിതാവിന് ശിക്ഷ വിധിച്ചത്. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലാണ് പ്രതിക്ക് 150 വര്‍ഷം തടവ് ശിക്, വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ തുടയില്‍ നിന്ന് അതിജീവിതയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചട്ടുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് 2022ലായിരുന്നു. അമ്മയോടൊപ്പെ കവിഞ്ഞിരുന്ന പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പീഡിപ്പിച്ചത്. രണ്ട് തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായിയാണ പരാതി. പീഡനവിവരം പുറം ലോകം അറിയുന്നത് സ്കൂള്‍ കൗണ്‍സലിങ്ങിനിടെയാണ്. തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.






