
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ താരമാണ് മുക്ത. കമല്‍ സംവിധാനം ചെയ്ത ' അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് മുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മറ്റ് ഭാഷകളിലും താരം സജീവമാകാന്‍ തുടങ്ങി.ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചത്.
മുക്തയുടെ മകള്‍ കിയാര എന്ന കണ്മണി കുട്ടി സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുളള കുട്ടിത്താരമാണ്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കൊപ്പം മുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുക്തയ്ക്കും കണ്മണിയ്ക്കും നിറയെ കമന്റുകളും ലഭിക്കുന്നുണ്ട്
അമ്മയെപ്പോലെ തന്നെ അഭിനയത്തില്‍ മിടുക്കിയാണ് കണ്മണിയും. പത്താം വളവ്, കിംഗ് ഓഫ് കൊത്ത എന്നീ സിനിമകളില്‍ കിയാര അഭിനയിച്ചിട്ടുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചത്.






