
ജനുവരി 24 ന് വെകുന്നേരമായിരുന്നു പ്രേം ജേക്കബിന്റെയും സ്വാസിക വിജയ് യുടെയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. സുഹൃത്തുക്കളും കുടുംബാഗങ്ങളും ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.
റിസപ്ഷന് പോയ വിശേഷം പങ്കുവച്ചുകൊണ്ട് റോണ്സണ് വിന്‍സെന്റ് ഷെയര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റുാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.'എന്റെ കുഞ്ഞു പെങ്ങള്' എന്നാണ് സ്വാസികയെ റോണ്സണ് വിശേഷിപ്പിച്ചത്. സ്വന്തം കല്യാണത്തിന്, റിസപ്ഷന് വേദിയില്‍ നില്‍ക്കുമ്പോഴും കുട്ടിത്തം നിറഞ്ഞ സ്വാസികയുടെ പെരുമാറ്റത്തെ കുറിച്ചൊക്കെയാണ് റോണ്സണ് സംസാരിക്കുന്നത്.
‘കല്യാണ ശേഷവും കുട്ടിക്കളി വിട്ടു മാറാത്ത എന്റെ കുഞ്ഞനുജത്തി സ്വാസിക. വിവാഹവേദിയിലും ഞങ്ങൾ ആശംസിക്കാൻ എത്തിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ എന്റെ കമ്മലും മാലയും ഒക്കെ കണ്ടു ആസ്വദിച്ചു ഞാൻ ധരിച്ചത് പോലൊരു വേഷം ഭർത്താവിനും വേണ്ടിയും ഡിസൈൻ ചെയ്യണമെന്നും ഒക്കെ പറഞ്ഞു തമാശപറഞ്ഞു വളരെ സന്തോഷവതിയായി കണ്ടു. ഇത്ര നിഷ്കളങ്കയായ ഒരു ഒരു പാർട്ണർനെ കിട്ടിയ പ്രേം വളരെ ഭാഗ്യവാനാണ്. എന്റെ കുഞ്ഞനുജത്തി എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു’-റോണ്സണ് കുറിച്ചു.






