
ന്യൂഡല്‍ഹി; അയോധ്യയിലും സമീപ പ്രദേശത്തെയും തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 68 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ് നിര്‍മ്മിക്കുന്നതിനായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പ്രത്യേക അനുമതി തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ലഖ്നൗ, ബസ്തി, ഗോണ്ടാ ജില്ലാകളില്കൂടി കടന്ന്പോകുന്ന 4/6 വരി പാതയ്ക്കായി ദേശീയപാത അതോറിറ്റി കരാര്‍ ക്ഷണിച്ചതായിയാണ് വിവരം.വടക്കന്‍ അയോധ്യ, തെക്കന്‍ അയോധ്യ എന്നിങ്ങനെ രണ്ട ഭാഗങ്ങളായി തിരിച്ച് ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി വിഭാഗവനം ചെയ്യുന്നത് രാമക്ഷേത്രത്തിന്റെ ഉദ്ഘാടത്തിനു ശേഷം യാത്രക്കാരുടെയും ചരക്കു വാഹനങ്ങളുടെയും വര്‍ധനവുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്. പൊതു - സ്വകാര്യ പങ്കാളിത്തത്തിലുള്ള നിര്‍മാണമാണ് ഉദ്ദേശിക്കുന്നതെന്നാണ് ലബ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.






