തൃശൂര്‍; പടക്കംപൊട്ടി ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പെള്ളലേറ്റത് ശ്രീകാന്തിനാണ്. ഇയാള്‍ ഇറച്ചി വാങ്ങുന്നതിനായി ബൈക്കില്‍ വരുകയായിരുന്നു. അതേ സമയം റോഡില്‍വെച്ച് ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പരിസരത്തെ കടയിലേക്കും തീപടര്‍ന്നു.
ഇന്ന് വൈകിട്ട 5.45 ഓടെയായിരുന്നു സംഭവം നടന്നത്.അമ്പ് പെരുന്നാള്‍ റാസയ്ക്കിടെ പടക്കം പൊട്ടിച്ചിരുന്നു. ആ വഴി ഇറച്ചി വാങ്ങാനെത്തിയതായിരുന്നു യുവാവ്. ബൈക്കില്‍ ചിക്കന്‍ ഓര്‍ഡറാക്കി കാത്തിരിക്കുമ്പോഴാണ് ഈ അപകടം. സമീപത്തെ കടയിലേക്ക് തീ പടര്‍ന്നെങ്കിലും വേഗം തന്നെ അണച്ചു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.






