കോഴിക്കോട്; രക്ഷിതാക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 14 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു രക്ഷിതാക്കളോട് പിണങ്ങി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന്് കുന്ദമംഗലം സ്റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ കമ്ട പ്രതി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുവായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതിയെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.






