
എറണാകുളം : കൊച്ചി: വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് മഹാരാജാസ് കോളജ് അധ്യാപകൻ നിസാമുദ്ദീനെതിരെ നടപടി. കോളജ് യൂണിയൻ സ്റ്റാഫ് അഡൈ്വസർ സ്ഥാനത്തുനിന്ന് നിസാമുദ്ദീനെ നീക്കി. വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
നിസാമുദ്ദീനെതിരെ കെ.എസ്.യു, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ഇന്ന് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗമാണ് നിസാമുദ്ദീനനെ മാറ്റാൻ തീരുമാനിച്ചത്. മലയാള വിഭാഗത്തിലെ ഡോ. സുമി ജോയ് ഒലിയപ്പുറമാണ് പുതിയ അഡൈ്വസർ.
അതേ സമയം വിദ്യാര്‍ഥി സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.






