
ബസില്‍ വഴക്കും അടിയും ഉണ്ടായ പല വീഡിയോകളും നമ്മള് കണ്ടിട്ടുണ്ടാകാം . അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇവിടെ അതിക്രമം നടക്കുന്നത് ബസ് കണ്ടക്ടര്‍മാര്‍ക്ക് നേരെയാണ്. സംഭവം നടന്നത് ഹൈദ്രാബാദിലാണ്.
ഒരു യുവതി tsrtc കണ്ടക്ടര്‍ക്ക് നേരെ ചീത്ത വിളിക്കുന്നതായും അതില്‍ ഒരു കണ്ടക്ടറിനെ ശാരീരകമായി ഉപദ്രവിക്കുന്നതായും കാണാം. യുവതി മദ്യലഹരിയിലാണെന്ന് കരുതുന്നു.യുവതി ആദ്യം ഒരു പുരുഷ കണ്ടക്ടറിനെ ചീത്ത വിളിക്കുന്നുണ്ട്. സഹയാത്രികര്‍ യുവതി ശാന്തയാക്കാന് ശ്രമിച്ചെങ്കിലും നടക്കുന്നില്ല. പിന്നാലെ ഒരു വനിതാ കണ്ടക്ടര്‍ വന്ന് യുവതിയോട് സംസാരിക്കുന്നു. എന്നാല്‍ യുവതിയാവട്ടെ പുരുഷ കണ്ടക്ടറിനെ ശാരീരകമായി ഉപദ്രവിക്കാനും ആരംഭിച്ചു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നീണ്ട 20 മിനിറ്റ് യുവതി കണ്ടക്ടറിനെ ചീത്ത വിളിക്കുന്നത് തുടര്‍ന്നു. കണ്ടക്ടറിനെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തുന്നുണ്ട്. യുവതിയോട് കണ്ടക്ടര്‍ ചില്ലറയില്ലായെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നം ആരംഭിക്കുന്നതെന്ന് കരുതുന്നു.







Comments