ബംഗളൂരു; സനാധന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് കോടതിയുടെ സമന്‍സ്. മാര്‍ച്ച് നാലിന് ഹാജരാകാനായി നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചത് ബംഗളൂരു കോടതിയാണ്.ബംഗളൂരു സ്വദേശിയായ പരമേശ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് സമന്‍സ്.
ഉദയ നിധി സ്റ്റാലിന് ഒരു പൊതു വേദിയില്‍ പറഞ്ഞത് സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്നാണ് . വിഷയം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.എന്നാല്‍ താന്‍ ജാതി വ്യവസ്ഥയെയാണ് എതിര്‍ത്തതെന്ന ്പിന്നീട് ഉദയിനിധി വിശദീകരിച്ചു.






