
പത്തനംതിട്ട: വിഴിഞ്ഞം തുറമുഖത്തോടുചേര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ഊര്‍ജ നിര്‍മാണ യൂണിറ്റ് നടപ്പാക്കാന്‍ അദാനി ഗ്രൂപ്പ് രംഗത്ത്. ഇതിനായി ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂ പവറുമായി അദാനി ഗ്രൂപ്പ് ധാരണയാെയന്നു സൂചന. ഭാവിയില്‍ പ്രതിവര്‍ഷം പത്തുലക്ഷം ടണ്‍ ഹരിത െഹെഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം ആരംഭിക്കും. പരിസ്ഥിതി അനുമതി പദ്ധതിക്ക് ലഭിക്കാന്‍ തടസമാകില്ലെന്നാണ് സൂചന.
അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാ(അനില്‍)ണ് പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. പരിസ്ഥിതി സൗഹൃത ഊര്‍ജ ഉത്പാദക രംഗത്തെ പ്രമുഖ സ്ഥാപനമായ റിന്യൂ പവറുമായുള്ള 26,400 കോടിയുടെ പദ്ധതി പൂര്ത്തിയകുന്നതോടെ പ്രത്യക്ഷമായി 500 പേര്‍ക്കും പരോക്ഷമായി 18,000 പേര്‍ക്കും ജോലി ലഭിക്കുമെന്ന് കണക്കാക്കുന്നു. മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷമാകും െഹെഡ്രജന്‍ പവര്‍ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങുക. രണ്ടര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പുരസം പൂര്‍ണമായി മാറ്റി െവെദ്യുതി വിശ്ളേഷണം വഴിയാണ് െഹെഡ്രജന്‍ ഉത്പാദനം. 50 ദശലക്ഷം യൂണിറ്റ് ജലം ആവശ്യമാണ്. വന്‍ പ്ലാന്റാണ് ഇതിനായി ഒരുക്കുക. ഒരു കണ്ടെയ്നര്‍ െഹെഡ്രജന്‍ കയറ്റി അയക്കുമ്പോള്‍ അമ്പതിനായിരം രൂപയാണ് വരുമാനം. നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ലഭിക്കും.
അദാനിക്കെതിരായ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുതന്നെ പുതിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസുമായി ധാരണയില്‍ എത്തുകയും ചെയ്തു. അദാനിയുടെ കമ്പനിയുടെ 25 ശതമാനം ഓഹരി ടോട്ടല്‍ ഏനര്ജീസ് വാങ്ങാനും 50 ബില്യണ്‍ യു.എസ്. ഡോളര്‍ മുതല്‍ മുടക്കാനും അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ ഫ്രഞ്ച് കമ്പനി ധാരണ മരവിപ്പിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ കമ്പനിയായ റിന്യൂ പവറുമായി ചര്‍ച്ച നടന്നത്. ചപ്പുചവറുകള്‍ ശേഖരിച്ച് അതില്‍ നിന്നും മെത്തനോള്‍ ഉല്‍പ്പാദിപ്പിക്കാനും അദാനിക്ക് പദ്ധതിയുണ്ട്.






