സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്നു കിടക്കുന്ന ഭൂമികയെന്നാണ് തമിഴ്നാടിനെ വിശേഷിപ്പിക്കുന്നത്. സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജനനായകന്മാരായി വരുന്ന ഇന്ത്യയിലെ അപൂര്‍വ്വം രാഷ്ട്രീയ മേഖലളില്‍ പെടുന്ന തമിഴ്നാട്ടില്‍ ഏറ്റവും പുതിയതായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത് സൂപ്പര്‍താരം വിജയ് ആണ്. അതേസമയം തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഏഴാമത്തെ സിനിമാതാരമാണ് വിജയ്.
തമിഴക വെട്രി കഴകം (ടിവികെ) എന്ന പേരില്‍ സൂപ്പര്‍താരം വിജയ് പാര്‍ട്ടി ആരംഭിച്ചത് തമിഴ് താരം ദളപതി വിജയ് വെള്ളിയാഴ്ച (ഫെബ്രുവരി 2) ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മുമ്പ്, പ്രാദേശിക, ദേശീയ രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ച അനേകം ദക്ഷിണ ചലച്ചിത്ര വ്യവസായങ്ങളില്‍ നിരവധി ജനപ്രിയ പേരുകള്‍ ഉണ്ട്.
1972 ഒക്ടോബര്‍ 17ന് മരുതൂര്‍ ഗോപാലന് രാമചന്ദ്രന് (എംജിആര്‍) സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്ന പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍ വലിയവേരുകളുണ്ടായി. എംജിആര്‍ ആയിരുന്നു അതിന്റെ ജീവാത്മാവും പരമാത്മാവുമെല്ലാം. 1977 മുതല്‍ 1987 വരെ എംജിആര്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി. 1988ല്‍ ജനപ്രിയ നടി ജയലളിത പാര്‍ട്ടി അധ്യക്ഷയായി, 2016 വരെ തുടര്‍ന്നു. 1991 മുതല്‍ 1996 വരെയും 2001, 2002 മുതല്‍ 2006 വരെയും 2011 മുതല്‍ 2014 വരെയും 2015 മുതല്‍ 2016 വരെയും വീണ്ടും 2016 ലും ജയലിത പല തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു.
2005 ല്‍ ദേശിയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപിച്ചുകൊണ്ട് 2023 ഡിസംബറില്‍ ഈയിടെ അന്തരിച്ച വിജയകാന്ത് ആണ് പിന്നീട് തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നത് വിജയകാന്തായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പാര്‍ട്ടിയെ പൂര്‍ണമായും നയിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയാണ്. 2011 ല്‍ വിജയകാന്ത് തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായും ഉയര്‍ന്നിരുന്നു.
മക്കള്‍ നീതി മയ്യവുമായി (എംഎന്‍എം) ഏകദേശം ആറ് വര്‍ഷം മുമ്പ് 2018 ഫെബ്രുവരി 21 ലാണ് സൂപ്പര്‍താരം കമല്ഹാസന് രംഗത്ത് വന്നത്. പാര്‍ട്ടി തമിഴ്നാട് സംസ്ഥാനത്തിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സജീവമാണ്. പിന്നാലെ അഖിലേന്ത്യാ സമത്വ മക്കള്‍ കച്ചി (എഐഎസ്എംകെ) യുമായി ആര് ശരത്കുമാര് 2007ല്‍ പാര്‍ട്ടി സ്ഥാപിച്ചു. 2011ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യുടെ സഖ്യകക്ഷിയായ പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടാനായി. കൂടുതല്‍ നേട്ടമുണ്ടാക്കാനുമായില്ല.
നേരത്തേ 1988 ല്‍ തമിഴ്നാട്ടിലെ നടികര്‍ തിലകം ശിവാജി ഗണേശനും തമിഴ് രാഷ്ട്രീയത്തില്‍ അരക്കൈ നോക്കിയിരുന്നു. തമിഴക മുന്നേറ്റ മുന്നണി (ടിഎംഎം)ക്ക് പക്ഷേ ഹ്രസ്വകാല ജീവനേ ഉണ്ടായിരുന്നുള്ളൂ. അഖില ഇന്ത്യ നാടും മക്കള്‍ കച്ചി (എഐഎന്എംകെ)യുമായി 2009-ല്‍ കാര്‍ത്തിക്കും തമിഴ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു. പാര്‍ട്ടിയുടെ വോട്ടിംഗ് ഷെയറിലെ പ്രധാന സംഭാവന നടന്റെ ആരാധകരായിരുന്നു.
ആന്ധ്രയിലും സിനിമയിലെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തില്‍ തിളങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ആരംഭിച്ചത് നന്ദമുരി താരക രാമ റാവു (എന്‍ടിആര്‍) ആണ്. ആന്ധ്രാപ്രദേശിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ സംഘടനകളിലൊന്നാണ് പാര്‍ട്ടി. 1983, 1984, 1994 എന്നീ വര്‍ഷങ്ങളില്‍ എന്‍ടിആര്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി.
പ്രജാരാജ്യം പാര്‍ട്ടി (പിആര്‍പി) 2008 ല്‍ ചിരഞ്ജീവി പ്രഖ്യാപിച്ചു. എന്നിരുന്നാലും, അത് പിന്നീട് 2011-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു. അദ്ദേഹം തിരുപ്പതിയില്‍ നിന്ന് (2009 മുതല്‍ 2012 വരെ) ആന്ധ്രാപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു. 2012-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം മന്മോഹന് സിംഗ് സര്‍ക്കാരില്‍ സാംസ്കാരിക-ടൂറിസം (സ്വതന്ത്ര ചുമതല) മന്ത്രിയായി. ചിരഞ്ജീവിയുടെ ചുവടുപിടിച്ച് ജന സേന പാര്‍ട്ടി (ജെഎസ്പി)യുമായി നടന് പവന് കല്യാണും ഒന്‍പത് വര്‍ഷം മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു.

Comments