
സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യയുടെവിവാഹത്തിനെത്തിയ നടി പ്രസീത മേനോന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകനൊപ്പമുളള ചിത്രമാണ് പ്രസീത ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഏറെ കാലത്തിനു ശേഷം പ്രസീത പങ്കുവെച്ച കുടുംബചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഏകദേശം ഇരുപതിനായിരത്തിനു മുടളില് ആളുകളാണ് പ്രസീതയുടെ ചിത്രം ലൈക് ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ എന്റെ മകന് അര്‍ണവ് പകര്‍ത്തിയ ചിത്രം എന്ന ക്യാപ്ഷനോടെയാണ് പ്രസീത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ കോമഡി തവരങ്ങള്ക്കൊപ്പം ഹാസ്യവേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് പ്രസീത മേനോന്. മൂന്നാം മുറ എന്ന ചിത്രത്തില്‍ ബാലതാരമായി വെളളിത്തിരയിലെത്തിയ താരം മുതിര്‍ന്ന ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചു.
പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങള്‍ എടുത്തു പറത്തക്കതാണ്. മോഹപ്പക്ഷികള്‍ എന്ന പരമ്പരയിലൂടെ പ്രസീത ടെലിവിഷന്‍ രംഗത്തും ശ്രദ്ധ നേടി.
കോമഡി വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ തിരക്കേറിയ അഭിഭാഷകയാണ് പ്രസീത. കോര്‍പ്പറേറ്റ് കമ്പനിയിലെ ലീഗല്‍ മാനേജറായി ജോലി ചെയ്യുകയാണ് താരം.






