പാരീസ്: പാരീസിലെ ഗരെ ഡി ലിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തു. പ്രദേശിക സമയം ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. ആഭയന്തര സര്‍വീസുകളും സ്വിറ്റ്സര്‍ലാന്‍ഡ്, ഇറ്റലി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്ന സ്റ്റേഷനാണിത്.
അറസ്റ്റിലായ ആളില്‍ നിന്ന് ഒരു ഇറ്റാലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലീസ് പിടിച്ചെടുത്തു. സ്റ്റേഷനിലെ ഒന്നും മൂന്നും ഗേറ്റുകള്‍ താത്ക്കാലികമായി അടച്ചതായി റെയില്‍ ഓപറേറ്റര്‍ അറിയിച്ചു.






