
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായ ഏഷ്യാനെറ്റിലെ സാന്ത്വനം ഈ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. ഇപ്പോഴും സാന്ത്വനം സീരിയല്‍ അവസാനിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കാത്തവരാണ് മലയാളി കുടുംബപ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് മാത്രമല്ല, ആ സീരിയലിന്റെ ഭാഗമായ താരങ്ങളും ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ കുറിപ്പുകളിലൂടെ തന്നെ അത് ഏകദേശം വ്യക്തമാണ്.
ഇപ്പോഴിതാ സാന്ത്വനത്തില്‍ കണ്ണന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്ചു സുഗത് പരമ്പര അവസാനിച്ചതിനെ വേദന ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
'മൂന്ന്-മൂന്നര വര്‍ഷത്തോളം ഉള്ളില്‍ കൊണ്ടുനടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്ര പറഞ്ഞ് അകലുമ്പോള്‍.. അത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ച് അറിഞ്ഞാലും അര്‍ഥം മനസിലാകാത്ത ഒരനുഭവം.
കുറേ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാള്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോള്‍ അത് കണ്ട് നില്ക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല...
ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..
ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും ജയന്തിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവും..
എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ ഒരുപക്ഷേ, നമ്മള് പോലുമറിയാതെ കഥാപാത്രങ്ങള്‍ നമ്മിലേയ്ക്ക് വന്ന് ചേര്‍ന്നേക്കാം..അന്ന്, സാന്ത്വനം കുടുംബത്തില്‍ നമുക്ക് ഒന്നൂടെ ജീവിക്കാം..അച്ചു കുറിച്ചു.






