
മുംബൈ: ഇസ്ലാമിക പ്രഭാഷന്‍ മുഫ്തി സല്മാന് അസ്ഹരിയെ മുംബൈയില്‍ നിന്നും ഗുജറാത്ത് പോലീസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. നിലവില്‍ ഘട്കോപര്‍ പോലീസ് സ്റ്റേഷനിലാണ് അസ്ഹരി.
അസ്ഹരിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളെ പിന്തുണയ്ക്കുന്ന നൂറുകണക്കിന് ആളുകള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. സ്റ്റേഷന് പരിസരത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
അസ്ഹരിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പ്രചരിപ്പിച്ച രണ്ട് പേരെ ശനിയാഴ്ച ജുനഗഡ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജനുവരി 31ന് ജുനഗഡ് പോലീസ് സ്റ്റേഷനു സമീപമുള്ള മൈതാനത്താണ് അസ്ഹരിയുടെ വിവാദ പ്രസംഗം നടന്നത്.
ഇതിനു പിന്നാലെ അസ്ഹരി, പരിപാടിയുടെ സംഘാടകരായ മുഹമ്മദ് യൂസഫ് മലേക്, അസിം ഹബീബ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.






