
ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആശ്വാസം. ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സിസോദിയയ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇളവ് അനുവദിച്ച് റോസ് അവന്യൂ കോടതി. രോഗബാധിതയായി ചികത്സയില്‍ കഴിയുന്ന ഭാര്യയെ പരിചരിക്കാനും ഡോക്ടറെ കാണാനുമാണ് ഇളവ്. കഴിഞ്ഞ നവംബറില്‍ ദീപാവലി സമയത്ത് ഭാര്യയെ കാണാന്‍ കോടതി ഇളവ് നല്‍കിയിരുന്നു.
ഭാര്യയെ ആഴ്ചയില്‍ രണ്ടു ദിവസം സന്ദര്‍ശിക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് സിസോദിയ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് പരിഗണിച്ച റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി എം.കെ നാഗ്പാല്‍ ഈ മാസം രണ്ടിന് ഇ.ഡിക്ക് നോട്ടീസ് നല്‍കിയിരുന്നു. ആദ്യ അപേക്ഷയില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടതെങ്കില്‍ രണ്ടാമത്തെ അപേക്ഷിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം കസ്റ്റഡി പരോള്‍ ആണ് തേടിയിരുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട 622 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് സിബിഐയും ഇ.ഡിയും സിസോദിയയെ അറസ്റ്റു ചെയ്തത്. ഫെബ്രുവരി 26ന് സിബിഐയും മാര്‍ച്ച് 9ന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ ജാമ്യാപേക്ഷ മേയ് 30ന് ഹൈക്കോടതിയും ഒക്േടാബര്‍ 30ന് സുപ്രീം കോടതിയും തള്ളിയിരുന്നു.






