
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന് കാന്‍സര്‍ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചാള്‍സ് മൂന്ന് രാത്രികള്‍ ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷം പ്രശ്നം കണ്ടെത്തിയതായി ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു. വിവരം 75 കാരനായ രാജാവ് തന്റെ സഹോദരങ്ങളെയും കുട്ടികളെയും അറിയിച്ചതായിട്ടാണ് വിവരം. ഹാരി രാജകുമാരന് പിതാവിനെ കാണാന്‍ അമേരിക്കയില്‍ നിന്നും യുകെയിലേക്ക് പോയി. ചാള്‍സ് രാജാവ് ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്.
കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോ മാന്ഷനില് അവരുടെ മക്കളായ ആര്‍ച്ചി, നാല്, രണ്ട് വയസ്സുള്ള ലിലിബെറ്റ് എന്നിവരോടൊപ്പം മേഗന് തുടരും. കഴിഞ്ഞ മാസം വയറിലെ ശസ്ത്രക്രിയയ്ക്ക് വിധേയയായ കേറ്റിനെയും കുട്ടികളെയും പരിപാലിക്കുന്നതിനായി തന്റെ പരിപാടികള്‍ റദ്ദാക്കിയ വില്യം ബുധനാഴ്ച മുതല്‍ പിതാവിന്റെ ഔദ്യോഗിക ജോലികള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്.
നേരത്തേ ജനുവരി 17 നായിരുന്നു ചാള്സ്രാജാവിന് പ്രോസ്റ്റേറ്റ് ഉണ്ടെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് ബക്കിംഗാം പാലസും അറിയിച്ചു. രാജാവ് തന്റെ സഹോദരങ്ങളെയും മക്കളെയും നേരിട്ട് വിളിച്ച് പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്ന് വിദഗ്ധ പരിചരണം നല്‍കിവരികയാണ്. രാജകീയ ചുമതലകള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ രാജാവിനെ ഉപദേശിച്ചിരിക്കുകയാണ്. 41 കാരനായ വെയില്‍സ് രാജകുമാരനും 76 കാരിയായ കാമില രാജ്ഞിയും രാജാവിന്റെ ജോലി ഏറ്റെടുക്കും.






