എറണാകുളം;സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയുന്ന രണ്ട് പേര് പോലീസിന്റെ പിടിയിലായി. അനസ് , ലാല്‍ മോഹന്‍ ന്നിവരാമ് പോലീസിന്റെ പിടിയിലായത്.
പ്രതികളിലൊരാള്‍ എറണാകുളം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി സമാനമായ കേസുകളില്‍ പ്രതിയാണ്ജയലില് വച്ചുള്ള പരിചയത്തിന് പുറത്താണ് ഇരുവരും ഒരുമിച്ച് മാല കവരാനായി ഇറങ്ങിയത്. ഇവര്‍ ഇടപ്പള്ളിയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്കൂട്ടര്‍ വാടയ്ക്കെടുത്ത് അതിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റം വരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്.കഴിഞ്ഞ ഡിസംബര്‍ 12 ന് ഒരു സ്ത്രീയുടെ മാല ഇവര്‍ മോഷ്ടിച്ചിരുന്നു.സിസിടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമന്‍ഡ് ചെയ്ത്.






