ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഒഡി മത്സരത്തിന്റെ ദൈര്‍ഖ്യം കൂടുതലാണ്. 50 ഓവ്ര# 40 ഓവറായി ചുരുക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.
'മത്സരം 40 ഓവറുകള്‍ വീതമാക്കി നടത്തണം. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടില്‍ അവര്‍ പ്രോ-40 മത്സരങ്ങളുമായെത്തിയപ്പോള്‍ അതു വലിയ വിജയമായി മാറി. ഏകദിന മത്സരങ്ങള്‍ വളരെ ദൈര്‍ഘ്യമേറിയതാണ്. എന്റെ അഭിപ്രായത്തില്‍, ടീമുകള്‍ അവരുടെ 50 ഓവറുകള്‍ ബൗള്‍ ചെയ്യുന്ന വേഗത വളരെ കുറവാണ്. 50 ഓവര്‍ ക്രിക്കറ്റില്‍ ഒരു മണിക്കൂറില്‍ 11-12 ഓവറുകളൊക്കെയാണ് എറിയുന്നത്. ഇത് അസ്വീകാര്യമാണ്. ആരാധകരെ പരിഗണിച്ചാണു മത്സരം നടത്തേണ്ടത്''- ESPNCricinfo യുടെ ഒരു വീഡിയോയില്‍ ഫിഞ്ച് പറഞ്ഞു.
അതേസമയം, വലിയ ടീമുകളുടെ മത്സരങ്ങള്‍ 50 ഓവര്‍ ആയി തന്നെ നടത്തണമെന്നും ഫിഞ്ച് കൂട്ടിച്ചേത്തു. 'ചെറിയ ടീമുകള്‍ക്ക്, പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസിനെ പോലെയുള്ള ടീമുകള്‍ക്ക് ഈ ആശയം അനുയോജ്യമാകുമെന്ന് ഞാന്‍ കരുതുന്നു'- ഫിഞ്ച് പറഞ്ഞു. ഐസിസി ടി20 ലോകകപ്പ് വരാനിരിക്കെ, ഈ വര്‍ഷം വളരെ കുറച്ച് ഏകദിനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.





