
കോട്ടയം∙ ആദ്യകാല കലാകാരിയും നൃത്ത അധ്യാപികയും നർത്തകിയുമായ ഭവാനി ചെല്ലപ്പൻ (98)അന്തരിച്ചു. കുമാരനല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച.
ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ് . അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവർ നൃത്ത ലോകത്തെ വിസ്മയങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. 1952-ൽ ആരംഭിച്ച വിദ്യാലയത്തിൽ സിനിമാ-സീരിയൽ താരങ്ങളടക്കം നിരവദി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്.
കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയവയും കലാരംഗത്തെ അമൂല്യ നേട്ടങ്ങൾക്ക് തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് ബഹുമതികൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്.






